കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.05.21) പുതുതായി നിരീക്ഷണത്തിലായത് 2780 പേരാണ്. 1738 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 31662 പേര്‍. ഇന്ന് പുതുതായി 158 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2669 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 395037 സാമ്പിളുകളില്‍ 381072 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 336001 നെഗറ്റീവും 45071 പോസിറ്റീവുമാണ്.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്







