കോവിഡ് വ്യാപനം ; സംസ്ഥാനത്ത് കോള്‍ സെന്റര്‍ പുനരാരംഭിച്ചു.

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കൊവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്.

കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കൊവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.