ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സഞ്ചരിക്കുന്ന എ.ടി.എമ്മുമായി കേരള ഗ്രാമീണ്‍ ബാങ്ക്. നബാര്‍ഡിന്റെ സഹായത്തോടെ തുടങ്ങിയ മൊബൈല്‍ എ.ടി.എം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരു ദിവസങ്ങളില്‍ എ.ടി എം സേവനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി . വിനോദ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ജിഷ, കേരള ഗ്രാമീണ്‍ ബാങ്ക് റീജയണല്‍ മാനേജര്‍ എസ്.ശ്യാമള, ചീഫ് മാനേജര്‍ വി.കെ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






