ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്കുളള രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്ന നടപടി പുരോഗമിക്കുന്നു. ഒന്നാം ഡോസ് എടുത്തു 42 ദിവസം കഴിഞ്ഞവരെ മുന്‍ഗണനാക്രമത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്ന താണ്. അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഒന്നാം ഡോസ് വാക്സിനേഷന്‍ വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക്് നല്‍കുന്നതാണ്. ആളുകള്‍ കൂട്ടമായി എത്തുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ആവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.