പുല്‍പ്പള്ളി ചീയമ്പം വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ അബ്ദുള്ള, ക്ലീനര്‍ ഇസ്മായേല്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.
പരിക്കേറ്റ ക്ലീനറെ ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സിന്റെയും കേണിച്ചിറ പോലീസിന്റെയും നേതൃത്യത്തിലാണ് പുറത്തെടുത്തത്.
കര്‍ണാടകയില്‍ നിന്ന് മുള്ളന്‍കൊല്ലിയിലേയ്ക്ക് ആവശ്യ സാധനവുമായി വരികയായിരുന്ന കെ.എ 16 2097 ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെ ആയിരുന്നു ചീയമ്പം വളവില്‍ ലോറി തലകീഴായി മറിഞ്ഞത്.