അവശ്യമരുന്നുകൾക്ക് 112ൽ വിളിയ്ക്കാം,ഹൈവേ പൊലീസ് മരുന്ന് വീട്ടിലെത്തിയ്ക്കും.

തിരുവനന്തപുരം: ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മുതലാണ് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത് എന്നാണ് നിർദ്ദേശം. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.

പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.

ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം.

കൊവിഡ് അതിവ്യാപനം പിടിച്ചുനിർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പൊലീസ് പാസ് നൽകും. വിവാഹം, മരണം, ആശുപത്രി യാത്രകൾ എന്നിവയടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നൽകണം.

സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം. അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. പൊലീസ് ഇടപെടൽ കർശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ(ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.