യാത്രാ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി; ചെലവഴിച്ചത് 40 ലക്ഷം രൂപ.

ദുബൈ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി. ഇതിനായി ചെലവഴിച്ചത് 40 ലക്ഷം രൂപയും.പാലക്കാട് സ്വദേശിയും ഷാര്‍ജ ആസ്ഥാനമായുള്ള അല്‍ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി ഡി ശ്യാമളനും കുടുംബവും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് സ്വകാര്യ ജെറ്റില്‍ കൊച്ചിയില്‍ നിന്ന് ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഈ യാത്രയ്ക്കായി 40 ലക്ഷം രൂപയാണ് (55,000 ഡോളര്‍) ചെലവാക്കിയത്.

അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും മറ്റ് കുടുംബാംഗങ്ങളും നാല് ജീവനക്കാരുമാണ് സ്വകാര്യ ജെറ്റില്‍ ദുബൈയിലെത്തിയത്.

മകള്‍ അഞ്ജുവിന്റെ വിവാഹത്തിനായി മാര്‍ച്ച്‌ 15നാണ് ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിയത്. ഏപ്രില്‍ 25നായിരുന്നു മകളുടെ വിവാഹം. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയതോടെ മടക്കയാത്ര മുടങ്ങി. ഇതിനിടെയാണ് സ്വകാര്യ ജെറ്റുകള്‍ക്ക് അനുമതി നല്‍കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇതിനായി ശ്രമം തുടങ്ങി. യുഎഇ കേന്ദ്രീകരിച്ചുള്ള ബിസിനസ് ആയതിനാല്‍ മടങ്ങിയെത്തേണ്ടത് അത്യാവശ്യം ആയിരുന്നു. സ്വകാര്യ ജെറ്റിനായുള്ള ശ്രമം വിജയിച്ചതോടെയാണ് ശ്യാമളന്‍, ഭാര്യ, മകള്‍ അഞ്ജു, മരുമകന്‍ ശിവപ്രസാദ്, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, സഹോദരി, നാല് ജീവനക്കാര്‍ എന്നിവര്‍ ദുബൈയില്‍ മടങ്ങിയെത്തിയത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ശ്യാമളന്‍ യുഎഇയില്‍ താമസിച്ചുവരികയാണ്.

യാത്രാ വിലക്കുണ്ടെങ്കിലും ബിസിനസുകാര്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യുഎഇയില്‍ എത്താം. എന്നാല്‍ ദുബൈ സിവില്‍ ഏവിയേഷന്റെയും ഇന്ത്യന്‍ അധികൃതരുടെയും അനുമതി ആവശ്യമാണ്. ദുബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ട്രാവല്‍സാണ് ശ്യാമളനും കുടുംബത്തിനുമായി വിമാനം ചാര്‍ട്ടര്‍ ചെയ്തത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യുഎഇയിലെത്തിയ ശേഷം വിമാനത്താവളത്തിലും നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം. 10 ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.