തലപ്പുഴ പുതിയിടത്ത് ടിപ്പര്‍ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്.പ്രദേശവാസികളായ
കൊച്ചാനി ചോട്ടില്‍ ടിന്‍സണ്‍(30),
പറയന്‍കണ്ടത്തില്‍ ദിദീഷ് (41),
കല്ലുള്ളതില്‍ കരീം(44),
എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന്ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. മൂവരുടെയും പരിക്ക് ഗുരുതരമല്ല. 30 അടി താഴ്ച്ചയിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







