അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി.

കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ്. യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .

പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.