ബത്തേരി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമ കൈപ്പഞ്ചേരി ജി.കെ നഗര്‍ ചൂരക്കല്‍ സി.ടി വര്‍ഗ്ഗീസ്(ജോയി)കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ ഡോളി പോള്‍(ബാങ്ക് ഉദ്യോഗസ്ഥ)മക്കള്‍ അഖില്‍ ,അലക്‌സ്. കോവിഡ് ബാധയെ തുടര്‍ന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലും, തുടര്‍ന്ന് മാനന്തവാടിയിലും ചികിത്സയില്‍ കഴിയവേ രോഗം മൂര്‍ച്ചിച്ചതിനാല്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







