കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, രോഗികൾക്ക് ഏറ്റവും ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ 30 എണ്ണം നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് പൊതുനന്മ ഫണ്ടിൽ നിന്നും വാങ്ങി ദയ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിൻ ബേബി, ബാങ്ക് പ്രസിഡന്റ് ശ്രീ. മനു ജി കുഴിവേലിയിൽ നിന്ന് ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. എം പി വത്സൻ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. സി. എം. സന്തോഷ്, ബ്ലോക്ക് മെമ്പർ ശ്രീ.കെ.വി.വിജോൾ,ദയ ഡയറക്ടർ , ശ്രീ.പി. കാദർ. ശ്രീ മാലിക് മൂടമ്പത്ത് എന്നിവർ പങ്കെടുത്തു .
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







