തവിഞ്ഞാല്‍ പഞ്ചായത്തും കാരുണ്യ റെസ്‌ക്യൂ ടീമും സംയുക്തമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങള്‍ അണുനശീകരണം നടത്തി. പഞ്ചായത്തില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി അണുനശീകരണം നടത്തിയത്. പരിപാടി തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത്, മൊയ്തു, റഷീദ് കുഞ്ഞായി ,റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







