ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും, മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങൾ

ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പുറപ്പെടുവിച്ചു.

1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറെ അറിയിക്കണം. അറവ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതും, വാര്‍ഡ് മെമ്പര്‍ തങ്ങളുടെ പരിധിയിലുള്ള ആളുകള്‍ക്ക് വിവരം കൈമാറേണ്ടതുമാണ്.

2. വീടുകളിലേക്ക് മാംസം വളണ്ടിയര്‍മാരെ ഉപയോഗിച്ചു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു.

3. ഉരുക്കളെ അറക്കുന്നവരും, മാംസം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറില്‍ നിന്നും ഏകദിന യാത്രാ പാസ് വാങ്ങേണ്ടതാണ്. ഒരു അറവ് കേന്ദ്രത്തില്‍ പരമാവധി 5 വളണ്ടിയര്‍മാരെ മാത്രമേ അനുവദിക്കു.

4. പാസ് ഇല്ലാതെ അറവ് നടത്തുകയോ, വിതരണം ചെയ്യുകയോ, നേരിട്ട് അറവ് കേന്ദ്രങ്ങളിലെത്തി മാംസം വാങ്ങുകയോ ചെയ്യാന്‍ പാടില്ല.

5. ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് ശേഷം മാംസ വിതരണം അനുവദിക്കുന്നതല്ല.

6. പൊലീസ് ഹൌസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ഇത്തരത്തില്‍ നല്‍കിയ പാസുകളുടെ ക്രോഡീകരിച്ച വിവരങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് നല്‍കേണ്ടതാണ്.

ഈ ഉത്തരവ് മാംസ വില്‍പന കടകളെ ഉദ്ദേശിച്ചല്ല. വ്യക്തികൾ, സംഘങ്ങള്‍ അറവ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.