സംസ്ഥാനം ഏർപ്പെടുത്തിയ ഈ-പാസ്സ് സംവിധാനത്തിൽ പൊറുതിമുട്ടി ദിവസ വേതനക്കാർ. ദിവസ ജോലിക്കാർക്ക് നിലവലിൽ ഈ-പാസ്സ് സംവിധാനത്തിലൂടെ മാത്രമേ ജോലി സ്ഥലങ്ങളിൽ പോകാൻ കഴിയുകയുള്ളൂ. നിലവിൽ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍ ആണ്. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്.ഇത് കൊണ്ട് തന്നെ ദിവസ വേതനക്കാർ എങ്ങനെ തങ്ങളുടെ ജോലിസ്ഥലങ്ങളിൽ പോകും എന്നാണ് ആശങ്കയുണർത്തുന്നത്. ഈ-പാസ്സ് സംവിധാനത്തിൽ അപേക്ഷിച്ചവർ മണിക്കൂറുകളോളം കാത്തിരിക്കണം എന്നാണ് മറ്റൊരു വസ്തുത.ഇത്തരം ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് സ്ഥിത പാസ്സ് സംവിധാനം ഏർപെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം.അതുപോലെ ആരാധനാലയങ്ങളിൽ കർമങ്ങൾ ചെയ്യുന്നവർക്കും ഇതേ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.ഈ-പാസ്സ് സംവിധാനമല്ലാതെ മറ്റൊരു സ്ഥിരംപാസ്സ് നൽകണമെന്നാണ് ഇവരുടെയും ആവിശ്യം.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.