തിരുവനന്തപുരം:ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമുമായി കെഎസ്ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ് ഈ സംവിധാനം.അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാന്‍ നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് റിസര്‍വ് ടീം രൂപീകരിക്കുന്നത്. അംഗങ്ങള്‍ ഓഫീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തുടരും. ഓഫീസ് മേധാവിക്കാണ് ടീം തയ്യാറാക്കേണ്ടതിന്റെയും വിന്യസിക്കേണ്ടതിന്റെയും ചുമതല.സേവനം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് വാട്‌സ്ആപ്പ് വഴി ജില്ലാതല ഇന്‍സിഡന്റ് കമാന്‍ഡറെ അറിയിക്കും. പവര്‍ ബ്രിഗേഡ് അംഗങ്ങളെ അനുയോജ്യമായ ഓഫീസുകളില്‍ കമാന്‍ഡര്‍ നിയോഗിക്കും.
ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, 65 വയസ്സ് കഴിയാത്ത വിരമിച്ച ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണിത്. പവര്‍ ബ്രിഗേഡിലുള്ള വിരമിച്ചവര്‍ക്ക് പ്രതിദിനം 750 രൂപ ഓണറേറിയം നല്‍കും.കോവിഡിന്റെ ഒന്നാംഘട്ടത്തിലും പവര്‍ബ്രിഗേഡ് രൂപീകരിച്ചിരുന്നു. വൈദ്യുതി ഉറപ്പാക്കാനും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ആവശ്യമായ മറ്റുക്രമീകരണങ്ങള്‍ ഇതിനകം കെഎസ്ഇബി നടപ്പാക്കിയിട്ടുണ്ട്.