കോവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയെന്ന് വിദഗ്ധർ… രോഗ വ്യാപനത്തിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം..? രോഗ പ്രധിരോധശേഷി വർധിപ്പിക്കാൻ ചെയേണ്ടത്…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഉറപ്പാണെന്നാണ് വിദഗ്ധരുടെ അനുമാനം. ഇത് ഏറെയും ബാധിക്കുക കുട്ടികളെയാകുമെന്നാണ് വിലയിരുത്തല്‍. ഇത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധ ശേഷി എങ്ങനെ ഉറപ്പാക്കാമെന്നതും അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് സമീകൃതാഹാരം ഉറപ്പാക്കണമെന്നാണ് ‘ന്യൂട്രി 4 വെര്‍വി’ന്റെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ശിവാനി സിക്രി പറയുന്നത്.

എല്ലായ്‌പ്പോഴും ഡിജിറ്റല്‍ ലോകത്ത് മുഴുകിയിരിക്കുന്ന കുട്ടികള്‍ ജങ്ക്, ഫാസ്റ്റ് ഫുഡുകള്‍ കഴിക്കാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നതായും ഇത് അപകടകരമാണെന്നും ശിവാനി പറയുന്നു.
പോഷകാഹാരക്കുറവ് കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നതിന് ഇടയാക്കാം. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പോഷകാഹാരം മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്തണം. മുട്ട, മത്സ്യം, പയറ്, ബീന്‍സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കണമെന്നും ശിവാനി പറയുന്നു.

വിറ്റാമിന്‍ സി സമ്ബന്നമായ ഭക്ഷണം കഴിക്കുന്നത് കുട്ടികളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, തക്കാളി, ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി, ബ്രൊക്കോളി തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

മാംസം, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ നല്‍കുന്നതും നല്ലതാണ്. കുട്ടികള്‍ക്ക് മഞ്ഞള്‍ അത്യാവശ്യമാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആന്റി ബാക്ടീരിയില്‍, ആന്റി വൈറല്‍ ഗുണങ്ങളും ഇതിനുണ്ട്.

കാരറ്റ്, ഗ്രീന്‍ ബീന്‍സ്, ഓറഞ്ച്, സ്‌ട്രോബെറി തുടങ്ങിയ പച്ചക്കറികളും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കണം. കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ധ്യാനം, വ്യായാമം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം. മാത്രമല്ല, മൊബൈല്‍ പോലുള്ളവയില്‍ കുട്ടികളെ കഴിയുന്നത്ര അകറ്റിനിര്‍ത്തണമെന്നും ശിവാനി പറയുന്നു.

കുട്ടികള്‍ എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ ഉറക്കത്തിനും നിര്‍ണായക പങ്കാണുള്ളത്. ഇതിന് കൃത്യമായി ദിനചര്യ തയ്യാറാക്കുന്നതും ഗുണം ചെയ്യും.

കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കുട്ടികള്‍ക്ക് രോഗം വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പരമപ്രധാനം. കൊവിഡ് രോഗിയുമായി കുട്ടികള്‍ സമ്ബര്‍ക്കത്തില്‍ വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ശിവാനി പറയുന്നു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.