കോവിഡ് മുക്തരായവർ മൂന്ന് മാസത്തെക്ക് ശ്രെദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ….

കോവിഡ് രോഗം ബാധിച്ച്‌ കഴിഞ്ഞാല്‍ സാധാരണ 15 ദിവസത്തില്‍ ടെസ്റ്റ് നെഗറ്റീവാകും. ചിലര്‍ക്കിത് ഒരു മാസം വരെ എടുത്തേക്കാം. നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്റൈന്‍ അവസാനിപ്പിക്കാവൂയെന്നത് പ്രധാനമാണ്. 15 ദിവസത്തില്‍ തന്നെ ഇത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത ഇല്ലാതാകും. എന്നാല്‍ ടെസ്റ്റ് ചിലര്‍ക്ക് ടെസ്റ്റ് പൊസറ്റീവാക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ നെഗറ്റീവാകാന്‍ ഒരു മാസം പിടിക്കും. എന്നാല്‍ ഇങ്ങനെയെങ്കിലും പകരാനുള്ള സാധ്യത കുറവാണ്.

ഈ സമയത്തും രോഗിയായ ആള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിയ്ക്കുന്നത് നല്ലതാണ്. വീട്ടിലുള്ളവരും ധരിച്ചാല്‍ കൂടുതല്‍ നല്ലത്. ഈ സമയത്ത് ഓഫീസിലേക്കും പോകാം.

ഈ സമയത്ത് പൊതു കക്കൂസുകള്‍ ഉപയോഗിയ്ക്കരുത്.
കാരണം മലത്തില്‍ ഈ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുണ്ടാകും എന്നു പറയുന്നു. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നേയുള്ളൂ.

മൂന്നു മാസക്കാലം നല്ല ഭക്ഷണം പ്രധാനമാണ്. ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രോട്ടീന്‍, ഫ്രൂട്‌സ് എന്നിവ കഴിയ്ക്കാം. ചെറിയ മത്സ്യങ്ങള്‍ നല്ലതാണ്. കഴിയുന്നതും അമിതമായി മധുരം, മസാല, വറുത്തവ എന്നിവ കുറയ്ക്കുക. തൈര് പോലുളള പ്രോ ബയോട്ടിക്കുകള്‍ കഴിയ്ക്കാം. ഇത് ഗുണം നല്‍കും. ഇതു പോലെ മദ്യപാന,പുകവലി, ഡ്രഗ്‌സ് ശീലങ്ങളും ഒഴിവാക്കണം. ഇതെല്ലാം ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് സ്‌ട്രെസുണ്ടാക്കും. ഇതു പോലെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. നല്ലതു പോലെ ഉറക്കമെന്നത് ഏറെ പ്രധാനമാണ്.

കൊവിഡ് വന്നവരില്‍ വിട്ടുമാറാത്ത ചുമ, തൊണ്ടയില്‍ അസ്വസ്ഥത എന്നിവ വരുന്നു. കോവിഡ് വന്നാല്‍ മ്യൂകസ് മെംബ്രേയ്ന്‍ ആരോഗ്യം തിരിച്ചു കിട്ടാന്‍ സമയമെടുക്കുന്നതാണ് കാരണം. ഇതു പോലെ കഫത്തോടു കൂടിയ ചുമയും സാധാരണയാണ്. ഇത് ചുമച്ച്‌ കഫം പോകുന്നുവെങ്കില്‍ പ്രശ്‌നമില്ല. ഇതിനായി വരണ്ട ചുമയെങ്കില്‍, അതായത് തൊണ്ടയ്ക്ക് ചൊറിച്ചിലെങ്കില്‍ പൊടിപ്പിച്ച മഞ്ഞള്‍ രണ്ടോ മൂന്നോ തുള്ളി നാവില്‍ ഇട്ട് അലിയിച്ചിറക്കുന്നത് നല്ലതാണ്.

ഇതു പോലെ മുടി കൊഴിച്ചിലും കൊവിഡിന് ശേഷം കണ്ടു വരുന്നു. ഈ രോഗത്തിന്റെ ഇഫക്‌ട് മുടിയിഴകളെ ബാധിയ്ക്കാന്‍ രണ്ടു മാസമെടുക്കും. അതായത് ഈ ബുദ്ധിമുട്ട് രണ്ടു മാസം കഴിഞ്ഞാല്‍ വരാം. അതിന് പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക, ഇതു പോലെ ബയോട്ടിന്‍, വൈറ്റമിനുകള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. കയ്യില്‍ കിട്ടിയ വൈറ്റമിനുകള്‍ കഴിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക.

ക്ഷീണമാണ് കൊവിഡ് വന്നുപോയവരില്‍ കാണുന്ന ഒന്ന്. ധാരാളം വെള്ളം കുടിയ്ക്കുക. നല്ല ഭക്ഷണം കഴിയ്ക്കുക.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.