തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മാർഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. റമസാനോടനുബന്ധിച്ച് ഹോം ഡെലിവറിക്കായി മേയ് 12ന് രാത്രി 10 മണി വരെ ഇറച്ചി കടകൾക്കു പ്രവർത്തിക്കാം.
മേയ് 15 ശനിയാഴ്ച ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്എസ്എസ് ആക്റ്റ് 2006 ലെ സെക്‌ഷൻ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികൾക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാമെന്നും പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു.