‘സെക്സിനു പോകണം ‘ ഇ പാസ് അപേക്ഷ കണ്ട് ഞെട്ടി പോലീസുകാർ…

ക​ണ്ണൂ​ര്‍: വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് സംസ്ഥാനത്ത് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി.

ക​ണ്ണൂ​ര്‍ ഇ​രി​ണാ​വ് സ്വ​ദേ​ശി​യു​ടെ വി​ചി​ത്ര​മാ​യ അ​പേ​ക്ഷ ക​ണ്ടാ​ണ് പോ​ലീ​സ് ഞെ​ട്ടി​യ​ത്. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ​എ​സ്പി​ക്കു കൈ​മാ​റി. ക​ക്ഷി​യെ കൈ​യോ​ടെ പൊ​ക്കാ​ന്‍ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ര്‍​ദേ​ശവും ന​ല്‍​കി.

തു​ട​ര്‍​ന്നു പോ​ലീ​സ് ആ​ളെ ക​ണ്ടെ​ത്തി ക​ണ്ണൂ​ര്‍ എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ക​ക്ഷി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചി​രി​ച്ചു തുടങ്ങിയത്. “സി​ക്സ് ഒ ​ക്ലോ​ക്കി​ന് ‘പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് ക​ക്ഷി എ​ഴു​താ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ല്‍, എ​ഴു​തി വ​ന്ന​പ്പോ​ള്‍ സി​ക്സ് സെ​ക്സ് ആ​യ​താ​ണ്. എ​ഴു​തി​യ​തി​ലു​ള്ള തെ​റ്റ് ആ​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​പേ​ക്ഷ അ​യ​ച്ച​ത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ചയാണ് ആരംഭിച്ചത്. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ നല്‍കണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) വരും. പിന്നീട് അനുമതി പത്രം ഫോണില്‍ ലഭ്യമാകും. ഇത് ഉപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കു

അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെ ഉള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.