കൊവാക്സിൻ ഉത്പാദന കമ്പനിയായ ഭാരത് ബയോടെക്കിലെ 50 ജീവനക്കാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് ഡയറക്ടർ സുചിത്ര ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

കൊവാക്‌സിന് ഉൽപാദനത്തിനെതിരെ കമ്പനിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. എന്നാൽ ലോക്ക് ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

എങ്ങനെയാണ് ഇവർക്ക് കൊവിഡ‍് ബാധിച്ചത്.? ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ….? ഇങ്ങനെയുള്ള ചില ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. എല്ലായിടത്തും വാക്സിനുകൾ എത്തിക്കുന്നതിനുള്ള നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഭാരത് ബയോടെക്കിന് നന്ദി എന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ  ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ

‘തരിയോടിന്റെ താരങ്ങൾ’ പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം

കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങൾ എന്ന പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ അനുമോദിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി. അഡ്വ ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ദുക്‌റാന തിരുനാൾ ആഘോഷിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു.

സർക്കാരിൻ്റെ കെടുകാര്യസ്ഥതക്ക് ജീവനക്കാരെ ബലിയാടാക്കരുത്; ചവറ ജയകുമാർ

മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ മകനും പനി; 12 വയസുകാരൻ ആശുപത്രിയിൽ, ഒരു മകന്‍റെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.