കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താന്‍കുന്ന് കോളനി അമ്പലവയല്‍, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാല്‍, ചാലില്‍ പുത്തന്‍പുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടര്‍നാട്, കല്ലൂര്‍കുന്ന് കോളനി വള്ളുവടി,കീഴയാറ്റുകുന്നു കോളനി,നാല് സെന്റ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി മേപ്പാടി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുപ്പാടി പാഴേരി കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. അരപ്പട്ട എച്ച്.എം.എല്‍ ടീ ഫാക്ടറിയില്‍ ജോലി ചെയ്തുവരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നെല്ലിമഠം പൊതുവിതരണ കേന്ദ്രത്തില്‍ ജോലി ചെയ്തുവരുന്ന വ്യക്തി പോസിറ്റീവ് ആയിട്ടുണ്ട്. നെന്മേനി മലങ്കര ബ്ലൂസ്റ്റാര്‍ കോഫി മില്ലില്‍ മെയ് 11 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണം.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം