വെങ്ങപ്പള്ളി:പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേന നടത്തുന്ന ശക്തമായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിൽ പലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലക്കാർഡ് ഉയർത്തി വീടുകളിലാണ് ക്യാംപയിൻ സംഘടിപ്പിച്ചത്
ജനിച്ച മണ്ണിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും അതോടൊപ്പം പോരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു
പാർട്ടി ലോക്കൽ സെക്രട്ടറി പി.ജംഷിദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എം നാസർ, യുവേണുഗോപാലൻ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







