പ്രളയ പുനരധിവാസം: ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ ഉദ്ഘാടനം ചെയ്യും

രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും നാളെ (ആഗസ്റ്റ് 27) ഉച്ചയ്ക്ക് 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയനാട് എം.പി. രാഹുല്‍ഗാന്ധി മുഖ്യാതിഥിയാകും.

വില്‍സണ്‍ മണ്ണാട്ടുപറമ്പില്‍ സൗജന്യമായി വിട്ടുനല്‍കിയ 14 സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ശാഖയുടെയും ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെയും സാമ്പത്തിക സഹായത്തോടെയാണ് 10 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പൂര്‍ത്തീകരിച്ചത്. വൈത്തിരി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പുറമ്പോക്കില്‍ താമസിക്കുന്ന 10 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കും. സ്വന്തമായി ഭൂമിയില്ലാതെ പുഴ പുറമ്പോക്കില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ് താമസിച്ചിരുന്ന, ഓരോ വര്‍ഷക്കാലത്തും ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരുന്ന കുടുംബങ്ങളാണിത്.

വയനാട് ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായി നിര്‍മ്മിച്ച ഫളാറ്റ് സമുച്ചയമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെയും കൂട്ടായ്മയിലാണ് മനോഹരമായ ഫ്ളാറ്റ് സമുച്ചയം യാഥാര്‍ഥ്യമാക്കാനായത്.

കേരള സര്‍ക്കാറിന്റെ റീ ബില്‍ഡ് 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊന്നിന് 4 ലക്ഷം രൂപയും യൂണിയന്‍ ബാങ്ക് (മുന്‍ കോര്‍പ്പറേഷന്‍ ബാങ്ക്) നല്‍കിയ 90,000 രൂപയും ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായവും ഉള്‍ക്കൊള്ളിച്ചു 5150 ചതുരശ്ര അടി വിസതൃതിലാണ് നിര്‍മ്മാണം. രണ്ട് കിടപ്പ് മുറികള്‍, വിശാലമായ ഹാള്‍, കിച്ചണ്‍, ടോയ്ലറ്റ്, വരാന്ത തുടങ്ങിയ സൗകര്യങ്ങളാണ് ഓരോ വീടിനും ഒരുക്കിയിരിക്കുന്നത്. സൈറ്റ് കണ്ടീഷന്‍ അനുസരിച്ച് തട്ടുകളിലായി സംരക്ഷണ ഭിത്തിയോടു കൂടി 2 നിലയില്‍ നിര്‍മ്മിച്ച ഫ്ളാറ്റ് ഭംഗിയിലും ഗുണനിലവാരത്തിലും സ്വകാര്യ ഫളാറ്റുകളോട് കിടപിടിക്കുന്ന രീതിയിലാണ്. വൈദ്യുതീകരണം, കുടി വെള്ളം, മുറ്റം ഇന്റര്‍ലോക്ക്, ഹാന്‍ഡ് റെയില്‍സോടു കൂടിയ സംരക്ഷണ ഭിത്തി തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ഉദാഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. സൗജന്യമായി ഭൂമി വിട്ടുനല്‍കിയ വില്‍സണ്‍ മണ്ണാട്ടുപറമ്പില്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സി. സെക്രട്ടറി ഒ.കെ. സജിത്, കല്‍പ്പറ്റ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ എന്‍.ജെ.ഹാരിസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.