മുൻ കേന്ദ്രമന്ത്രിയും കേരളഗവർണറുമായിരുന്ന ആർ.എൽ ഭാട്ടിയ(100) കോവിഡ് ബാധിച്ച് അന്തരിച്ചു. അമൃത് സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2004 മുതൽ 2008 വരെ കേരള ഗവർണർ ആയിരുന്ന ഇദ്ദേഹം പിന്നീട് ബീഹാർ ഗവർണർ ആയും സേവനമനുഷ്ഠിച്ചു.
വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറു തവണ കോൺഗ്രസ്പ്ര
തിനിധിയായി അമൃത്സറിലെ ലോക്സഭയിലെത്തി.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.