വ്യാപാരികള്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി.

രണ്ടാം കോവിഡ് 19 തരംഗത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കല്‍ സമരം വീട്ടുപടിക്കല്‍ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 14 ജില്ലകളിലും നടത്തിയ പരിപാടിയില്‍ വയനാട് ജില്ലയിലെ ഭൂരിപക്ഷം കച്ചവടക്കാരും കുടുംബാംഗങ്ങളും വീട്ടുപടിക്കല്‍ പ്ലെക്കാര്‍ഡുകള്‍ പിടിച്ച് സമരത്തില്‍ പങ്കെടുത്തു.

ലോക് ഡൗണ്‍കാലത്ത് അടച്ചിടുന്ന കടകളുടെ വാടക ഒഴിവാക്കുക,വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക,പ്രത്യേക സാമ്പത്തിക പാക്കേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ ഓണ്‍ ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, ഫയലിംഗ് സമയം നീട്ടി നല്‍കുക, സമയബന്ധിതമായി മുഴുവന്‍ സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കുക ,പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മുഴുവന്‍ മേഖലകളിലും സമരം സംഘടിപ്പിച്ചത്. ഏകോപന സമിതി സംസ്ഥാന വൈസ് :പ്രസിഡണ്ട് ശ്രീ.കെ.കെ.വാസുദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ,യൂത്ത് വിംഗ്
സംസ്ഥാന പ്രസിഡണ്ട് ജോജിന്‍ ടി ജോയ്,ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ കുഞ്ഞുമോന്‍, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ഉസ്മാന്‍, കെ.ടി.ഇസ്മായില്‍, ഇ.ഹൈദ്രു, നൗഷാദ് കാക്കവയല്‍, ജന.സെക്രട്ടറി റഷീദ് അമ്പലവയല്‍, ട്രഷറര്‍ ഉണ്ണികാമിയോ, ജില്ലാ ഭാരവാഹികളായ മുനീര്‍ നെടുങ്കണ, സന്തോഷ് എക്‌സല്‍,റെജിലാസ്, ദീപ്തിഷ്, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.