ദേശീയ ഡെങ്കു ദിനാചരണം മെയ്-16
“ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭിക്കാം”
കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് .
കോവിഡ് മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി ഉണ്ടായാൽ അതിന്റെ നിയന്ത്രണം വളരെ ദുഷ്കരമാകും അതിനാൽ ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
രോഗം ഉണ്ടാകുന്നതിന് മുൻപ് തന്നെ ശക്തമായ പ്രതിരോധം തീർക്കുക എന്നതും ഡെങ്കി ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നു.
ഇതിൻ്റെ ഭാഗമായി
മെയ് – 16 ഞായറാഴ്ച്ച മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് വളരാനിടയുള്ള ഉറവിടങ്ങൾ കണ്ടെത്തി കൊതുക് നശീകരണം നടത്തുവാനായി എല്ലാവരുടെ ഭാഗത്തു നിന്നും കൂട്ടായപ്രവർത്തനം ആവശ്യമാണ് .
ഇതിനായി മുഴുവൻ ആളുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായിമീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ കുഞ്ഞികണ്ണൻ അറിയിച്ചു.