ഡെങ്കിപ്പനി പ്രതിരോധ ദിനം: നാളെ ഡ്രൈഡേ

ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് (മെയ് 16) ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം കോവിഡ് മഹാമാരിയും കനത്തമഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ വീടകങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടുകളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന ചെറിയ വെള്ളക്കെട്ടിലാണ്. വീടിനു പുറത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കവുങ്ങ് തോട്ടത്തിലെ പാളകള്‍, റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കാത്ത തരത്തില്‍ നീക്കം ചെയ്യണം. വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങളും സ്ഥലങ്ങളും കണ്ടെത്തി ഒഴുക്കി കളയണം. ഫ്രിഡ്ജിനടിയിലും കൂളറിനടിയിലും വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റുകള്‍, വെള്ളം ശേഖരിച്ചുവച്ച പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അവ കണ്ടെത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഡ്രൈഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിന് പുറത്തെ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും വീടിനകത്തും പരിശോധന നടത്തി എല്ലാവരും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡിഎംഒ പറഞ്ഞു.

*ഡെങ്കിപ്പനി – ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്*

മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, തലവേദന, പേശിവേദന, കണ്ണുകള്‍ക്കു പുറകില്‍ വേദന, ചര്‍ദ്ദി, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ ചുവന്ന പാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. രക്തസ്രാവം ഷോക്ക് എന്നിവ രോഗം ഗുരുതരമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള രക്തപരിശോധന എല്ലാ മേജര്‍ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചില കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.