ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകുന്നേരം 5 മണി വരെ വയനാട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 67 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 84പേര്‍ക്കെതിരെയും പിഴ ചുമത്തി. വ്യക്തമായ കാരണമില്ലാതെഅനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.ജില്ലയില്‍ ഇന്ന് 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസ്റ്റിവായിട്ടുണ്ട്.കോവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍നീട്ടിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ