ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍, ദ്വീതീയ ചികിത്സാ കേന്ദ്രങ്ങള്‍, ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇതരസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന വയനാട് സ്വദേശികളായ കര്‍ഷകര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് യാത്രാ പാസ് അനുവദിക്കുന്നതിനുമുള്ള ജില്ലാതല നോഡല്‍ ഓഫീസറായി ഡെപ്യുട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റ്യനെ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിയമിച്ചു. പട്ടികവര്‍ഗ വിഭാഗക്കാരുടെ വാക്്‌സിനേഷന്‍, ക്വാറന്റീന്‍ സൗകര്യങ്ങള്‍, ചികിത്സ, ഭക്ഷണവിതരണം ഇതര സൗകര്യങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനായുള്ള ജില്ലാ തല നോഡല്‍ ഓഫീസറായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായരെയും നിയമിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും