കോവിഡ് രോഗിയെ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

ഭോപ്പാലിൽ കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുറത്ത് വന്നത്. 43കാരിയെ ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിനിരയായത്. ഡോക്ടറോടാണ് പീഡനവിവരം ഇവർ പങ്കുവെച്ചത്. തുടർന്ന് ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഏപ്രിൽ ആറിന് തന്നെ പീഡനത്തിനിരയായ സ്ത്രീയുടെ ആരോഗ്യനില മോശമാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവർ മരണപ്പെട്ടു.

നിഷാദ്പുര പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. സന്തോഷ് അഷിർവാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ വിചാരണ നടപടികൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

പൂഴിത്തോട് -പ‌ടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന്

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.