ചാർജിലിരിക്കെ ഉപയോഗിക്കരുതെന്നത് മൊബൈൽ ഫോണിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ പലരും ഇതിന് കാര്യമായ ഗൗരവം കൊടുക്കാറില്ല. ചാർജിലിരിക്കെ സംസാരിച്ചു കൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താക്കൾ മരിച്ച നിരവധി സംഭവങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിലെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് 54 വയസ്സുള്ള തായ്‌ലാൻഡ് സ്ത്രീ.
ചാർജിലിട്ട് ഫോണിൽ ഗെയിം കളിച്ചാണ് തായ്‌ലാൻഡിലെ യോയെൻ സായേൻപ്രസാർട്ട് ഷോക്കേറ്റ് മരിച്ചത്. മെയ് 6 ന് രാത്രി തായ്‌ലൻഡിലെ ഉഡോൺ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ഫോൺ ആണ് ദുരന്തത്തിന് കാരണമായത്.

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.