പരിപ്പുവട തിന്നാന്‍ ആശ…നെയ്യുള്ള ഇറച്ചി വേണം… ‘അത്യാവശ്യം’ കേട്ട് അമ്പരന്ന് പൊലീസ്.

കൊച്ചി: ലോക്ഡൗണ്‍ കാലത്തു പരിപ്പുവട തിന്നാന്‍ വീട്ടുകാര്‍ക്ക് ആശ തോന്നിയാല്‍ എന്തു ചെയ്യും. പരിപ്പുവടയെന്ന ‘അവശ്യ’ സാധനം വാങ്ങാന്‍ യുവാവ് കാറെടുത്തു പാഞ്ഞു. റോഡില്‍ പരിശോധനയ്ക്കിടെ കാര്യം തിരക്കിയപ്പോള്‍ യുവാവ് പറഞ്ഞ ‘അത്യാവശ്യം’ കേട്ട് അമ്പരന്നു കളമശേരി പൊലീസ് യുവാവിനെ തിരിച്ചയച്ചു. ഇത്തവണത്തെ ലോക്ഡൗണിലും കേസെടുത്തും ശകാരിച്ചും ബോധവല്‍ക്കരണം നടത്തിയും പൊലീസ് പെടാപ്പാടു പെടുകയാണ്.

മറ്റൊരാള്‍ മഞ്ഞുമ്മലില്‍ നിന്നാണു കളമശേരിയില്‍ എത്തിയത് . ആവശ്യം കാലിത്തീറ്റ വാങ്ങണം. മഞ്ഞുമ്മലില്‍ കിട്ടില്ലേ എന്നു ചോദിച്ചപ്പോള്‍ അവിടത്തേക്കാള്‍ 2 രൂപ കുറച്ച്‌ കളമശേരിയില്‍ കിട്ടുമെന്നു മറുപടി2 രൂപയുടെ ലാഭത്തിനു വേണ്ടി മഞ്ഞുമ്മലില്‍ നിന്നു 25 രൂപയുടെ പെട്രോള്‍ കത്തിക്കണോ എന്ന ചോദ്യത്തിന് അത്രയ്ക്കു ചിന്തിച്ചില്ലെന്ന് ഉത്തരം.

ഇടപ്പള്ളി ടോള്‍ വ്യാപാരമേഖലയാണ്. അവിടെ നിന്നു പലചരക്കു സാധനങ്ങള്‍ വാങ്ങാതെ ലാഭം നോക്കി ഗൃഹനാഥന്‍ കാറുമായെത്തിയതു കിലോമീറ്ററുകള്‍ താണ്ടി സൗത്ത് കളമശേരിയില്‍. ഇവിടെ മൊത്തവ്യാപാരക്കടയില്‍ നിന്നു ചില്ലറ വില്‍പനയ്ക്കു മൊത്തവ്യാപാരത്തില്‍ നിശ്ചയിച്ചിട്ടുള്ള വിലയേ ഈടാക്കൂ എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെആകര്‍ഷിച്ചത്.

പിറവം രാമമംഗലത്ത് പൊലീസിനു മുന്നില്‍ അപ്രതീക്ഷിതമായാണ് ഒരു കാര്‍ വന്നു പെട്ടത്. ‘മുടിവെട്ടാന്‍ പോവുകയാ സാറെ.’ ലോക്ഡൗണ്‍ സമയത്ത് ബാര്‍ബര്‍ ഷോപ്പ് ഇല്ലെന്നു പൊലീസ്. ‘വല്യച്ഛന്റെ മകനാണു മുടിവെട്ടുന്നത്’. തട്ടിപ്പു മനസിലാക്കിയ പൊലീസ് വാഹനം പിടിച്ചെടുത്തു സ്റ്റേഷനില്‍ എത്തിച്ചു. കേസെടുത്തപ്പോഴേക്കും ഭാര്യ സ്ഥലത്തെത്തി. പൊലീസ് ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. പല വട്ടം താന്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും ഭര്‍ത്താവ് കൂട്ടാക്കിയില്ലെന്നും അവര്‍ പറഞ്ഞു. ഭാര്യയുടെ ജാമ്യത്തില്‍ ഭര്‍ത്താവിനെ വിട്ടയച്ചു.

നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാള്‍ വരാപ്പുഴയില്‍ സെക്ടറല്‍ മജിസ്ട്രേട്ടിനു മുന്നില്‍ കുടുങ്ങി. വീടിന്റെ സമീപത്തെ ഇറിച്ചിക്കടയില്‍ നെയ്യുള്ള ഇറച്ചി ലഭ്യമല്ലെന്നായിരുന്നു വിശദീകരണം. വിജനമായ റോഡില്‍ ഡ്രൈവിങ് പഠിക്കാനിറങ്ങിയ ദമ്പതിമാരും ഇവരെ പരിശോധനയില്‍ കുടുങ്ങി.

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.