നാടിന് കൈത്താങ്ങായി യുവാക്കളുടെ പ്രവർത്തനം മാതൃകയാവുന്നു.

നെന്മേനി പഞ്ചായത്തിലെ മലവയൽ പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാടിന് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് പോസിറ്റീവ് ആയതും നിരീക്ഷണത്തിൽ കഴിയുന്നതുമായ കുടുംബങ്ങളെ സഹായിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. ഇവർ എല്ലാ ദിവസങ്ങളിലും പ്രദേശത്തെ കോവിഡ് പോസിറ്റീവായ മുഴുവൻ ആളുകളുമായി ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, ഹോസ്പിറ്റൽ ആവശ്യത്തിനു വേണ്ടിയുള്ള വാഹനസൗകര്യം, നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി എത്തിച്ചു നൽകുകയും ചെയ്യുന്നു.

നെന്മേനി ഗ്രാമപഞ്ചായത്തിലെ മലവയൽ പ്രദേശത്തെ യുവാക്കൾ കഴിഞ്ഞ ലോക് ഡൗൺ കാലത്ത് രൂപീകരിച്ച നാടിനൊരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോ വിഡ് മഹാമാരിയുടെ രണ്ടാംഘട്ടത്തിലും നാടിനെ സംരക്ഷിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. പ്രദേശത്തെ നിർദ്ധനരായ ആളുകൾക്കും സൊസൈറ്റിയുടെ സഹായം നൽകി വരുന്നു. തരിശുഭൂമികൾ തിരഞ്ഞെടുത്ത് വിവിധങ്ങളായ കാർഷികവിളകൾ കൃഷിചെയ്ത് അതിൽ നിന്ന് കിട്ടിയ വരുമാനം പ്രദേശത്തെ വൃദ്ധനായ കുടുംബങ്ങൾക്ക് നൽകിയിരുന്നു. ഫൈസൽ പള്ളത്ത്, കിഷോർ കുമാർ, ഷാജഹാൻ മലവയൽ, റിജേഷ് ബേബി, ഇൻഷാദ് ഉപ്പള എന്നിവരുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചS ചുരുങ്ങിയ നാളുകളിൽ തന്നെ നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളും സൊസൈറ്റിയുടെ പ്രവർത്തനത്തിന് പിന്തുണ നൽകു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.