വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് ട്രീറ്റ്മെൻറ് സെൻറർറിലേക്ക് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ(KRFA) മാനന്തവാടി മണ്ഡലം കമ്മിറ്റി പാദരക്ഷകൾ കൈമാറി. RMO Dr, സക്കീർ ,CMO Dr, മഹേഷ് എന്നിവർ ചേർന്ന് Krfa മണ്ഡലം കമ്മിറ്റി അഗം മുഹമ്മദ് ഷാ പ്രവർത്തകരായ ഇസ്മായിൽ ബി എസ് ഈ,ഷാജി തുടങ്ങിയവർ ചേർന്ന് പാദരക്ഷകൾ നൽകി. ജില്ലാ പ്രസിഡൻറ് അൻവർ കെ സി മണ്ഡലം പ്രസിഡൻറ് മെഹബൂബ് യു.വി ജില്ലാ വൈസ് പ്രസിഡൻറ് കെ മുഹമ്മദ് ആസിഫ് എന്നിവരുടെ മേൽനോട്ടത്തിലാണ് പാദരക്ഷകൾ കൈമാറിയത്.
വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിലും ഇത്തരത്തിലുള്ള പ്രവർത്തനം ചെയ്യാൻ സാധിച്ചതിൽ മണ്ഡലം കമ്മിറ്റിയെ ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. മുൻപും ഇത്തരത്തിൽ മാനന്തവാടി മണ്ഡലം കമ്മിറ്റി പാദരക്ഷകൾ ആശുപത്രികൾക്ക് നൽകിയിരുന്നു…

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp