ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊറോണ വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് ഭാരത് ബയോടെക്

ഇന്ത്യ യു.കെ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോ ടെക്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.ബി 1617, ബി 117 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങൾക്കുമെതിരെ കൊവാക്‌സിൻ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു.ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവെച്ചു. ഐ.സി.എം.ആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.