നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍,ക്ലീനിങ് സ്റ്റാഫ്,ഇ -ഹെല്‍ത്ത് ടെക്‌നീഷ്യന്‍ തസ്തികകളിൽ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് ഹെവി ലൈസന്‍സ്, ത്രീവീലര്‍ ലൈസന്‍സ് ഉള്ള 25 നും 45നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് 50 വയസ്സ് തികയാത്ത സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഇ-ഹെല്‍ത്ത് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ബി.ടെക്, ബി.ഇ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം ഉണ്ടെങ്കില്‍ അത് സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം fhcnoolppuzha.wyd@kerala. gov.in എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം. കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വാട്‌സ്ആപ്പ് നമ്പര്‍, മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ ചേര്‍ക്കണം.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെയ് 26 ന് രാവിലെ 11 മണിക്ക് ഡ്രൈവര്‍ തസ്തികയിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും. മെയ് 27 ന് രാവിലെ 11 ഇ- ഹെല്‍ത്ത് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതമാണ് ഹാജരാകേണ്ടത്.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500