കോടീശ്വരൻ ആകാൻ മന്ത്രവാദി പറഞ്ഞു മകളെ കൊല്ലാൻ: മകളെ കഴുത്ത് ഞെരിച്ച് കൊന്ന അച്ഛൻ അറസ്റ്റിൽ

തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂരിൽ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. അതിവേഗം പണക്കാരനാകാന്‍ മകളെ ബലിനല്‍കണമെന്ന ഉപദേശത്തെ തുടര്‍ന്നാണ് കൊലപാതകം. അച്ഛനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ അവരാംപാട്ടിയിലാണ് കൊവിഡ് സമയത്തെ ദാരുണ സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് 15 വയസ്സുള്ള മകളുടെ മൃതദേഹം വീടിന് സമീപത്തെ തോട്ടത്തില്‍ കണ്ടെത്തിയത്.

കഴുത്തിലും മുഖത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കുട്ടിയെ രാത്രി ആരോ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. മാതാപിതാക്കളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപാതകം ആണെന്ന് തെളിഞ്ഞു. പ്രദേശത്തെ സുബ്രഹ്മണി എന്ന മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ കൊന്നതെന്ന് പിതാവ് ജയശീലന്‍ സമ്മതിച്ചു.

പെട്ടെന്ന് പണവും ഐശ്വര്യവും ഉണ്ടാകാന്‍ മകളെ ബലി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഹോട്ടല്‍ ബിസിനസ്സുകാരനാണ് ജയശീലന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബിസിനസ് നഷ്ടത്തിലായിരുന്നു. ബന്ധു മുരുകേശന്‍റെ സഹോയത്തോടെ വീടിന് സമീപത്ത് വച്ചാണ് ജയശീലന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. രാത്രി മൃതദേഹം തോട്ടത്തില്‍ ഉപേക്ഷിച്ചു. പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഒന്നും അറിയാത്തത് പോലെ അഭിനയച്ചു. സംഭവശേഷം ഒളിവില്‍ പോയ മന്ത്രവാദിയെ അവരാംപാട്ടി വനാതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.