തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്.
ടൗട്ടേ ചുഴലിക്കാറ്റ് തീര്‍ത്ത നാശനഷ്ടങ്ങളില്‍ നിന്ന് കരകയറും മുന്‍പേയാണ് യാസ് ചുഴലിക്കാറ്റിന്റെ വരവ് . അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അഞ്ച് ദിവസത്തേയ്ക്ക് മഴയും കനക്കും.
ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.