ബ്ലാക്ക്ഫംഗസ് ബാധിച്ച ആളുകളിൽ 70 ശതമാനവും പുരുഷൻമാരെന്ന് കണ്ടെത്തൽ. നാല് ഡോക്ടർമാർ ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്. ഇതിൽ 76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നവരായിരുന്നു.
പഠനവിധേയമാക്കിയവരിൽ ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെയാണ് ഉൾപ്പെടുത്തിയത്.
101 ൽ 89 പേരുടെ മൂക്കിലും സൈനസിലും ആണ് ഫംഗൽ ബാധ കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് കേരളത്തിൽ ആണ്. ഇവർ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കോവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവർ രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.