കേരളത്തിലെ ആശുപത്രികളിലേക്ക് കോവിഡ് പ്രതിരോധത്തിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആണ് മോഹൻലാൽ നൽകിയത്.കോവിഡ് പ്രതിരോധത്തിനായി ഇദ്ദേഹം വാഗ്ദാനം ചെയ്ത പിന്തുണക്ക് നന്ദി അറിയിക്കുന്നു എന്ന് മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി മലയാളത്തിന്റെ പ്രിയ നടൻ.മോഹൻലാലിന് ഹൃദയം നിറഞ്ഞ നന്ദി.പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആണ് മോഹൻലാൽ തന്നത്.ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റർ,ഐസിയു കിടക്കകൾ,എക്സ്-റേ മെഷീനുകൾ എന്നിവയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ വാർഡുകളിൽ ഓക്സിജൻ പൈപ്പ് ലൈൻ നിർമ്മിക്കുന്നതിനുള്ള സഹായവും നൽകി.
ഇന്നലെ രാവിലെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വമേറ്റെടുത്തതിൽ മോഹൻലാൽ ആശംസകൾ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഉൾപ്പെടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ അദ്ദേഹം നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.’-മന്ത്രി വീണ ജോർജ് കുറിച്ചു.