കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി. നിലവിൽ സ്പിൽവേ ഷട്ടറുകൾ 5സെന്റിമീറ്റർ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴമുന്നറിയിപ്പുള്ളതിനാലും റിസർവോയറിലെ അധികജലം തുറന്ന് വിടുന്നത് വെള്ളപൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവും എന്നതിനാലാണ് നടപടി. മെയ് 25 മുതലാണ് 10 സെന്റിമീറ്റർ ആയി ഷട്ടറുകൾ ഉയര്‍ത്തുക.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ