പടിഞ്ഞാറത്തറ:സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുഡിഎഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് ഒന്നാം വാർഡിന്റെ സത്യാഗ്രഹ സമരം ജില്ലാ പഞ്ചായത് പ്രസിഡൻ്റ് കെ.വി നസീമ ഉദ്ഘടനം ചെയ്‌തു.കമ്പ മൊയതൂട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ പി.സി മമ്മൂട്ടി,മൊയ്തു.പി, നാസർ.പി,ബാലൻ.പി, നൗഷാദ്.പി,ആലി.കെ, ഖാലിദ് പി തുടങ്ങിയവർ സംസാരിച്ചു ഹാരിസ്,അഫ്‌നാസ്, ഉസൈൻ,ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു. കെ. പത്മനാഭൻ സ്വാഗതവും മുനീർ ബപ്പനം നന്ദിയും പറഞ്ഞു.അഴിമതികളാൽ മൂടിപ്പൊതിഞ്ഞ മുഖ്യമന്ത്രി രാജിവെച്ച് പുറത്ത് പോകണം എന്ന് യോഗം ആവശ്യപ്പെട്ടു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658