തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ കേരളം വീണ്ടും മാതൃകയാകാനൊരുങ്ങുന്നു. മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനം ആഗോള ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ ഇതിനോടകം നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍ അഞ്ചിനാണ് ടെണ്ടര്‍ തുറക്കുന്നത്. അപ്പോള്‍ മാത്രമെ ഏതൊക്കെ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കും എന്നതില്‍ വ്യക്തത ലഭിക്കുകയുള്ളു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വാകസിനായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുവാുള്ള തീരുമാനത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇതേ പാതയാണ് കേരളവും മുന്നോട്ടുപോകുന്നത്. വന്‍തോതില്‍ ഡോസ് വാങ്ങുമ്പോള്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നും വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.