വൈത്തിരി: കോവിഡ്- 19 രണ്ടാം ഘട്ട പ്രതിരോധത്തിന്റ ഭാഗമായി ദേശിയ വൈഎംസിഎയുടെ സഹകരണത്തോടെ വൈഎംസിഎ വൈത്തിരി പ്രൊജക്റ്റ് നടപ്പിലാക്കുന്ന കൈത്താങ്ങ് 2021 രണ്ടാംഘട്ട ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രേദേശങ്ങളിൽ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ മാത്യു മത്തായിയുടെ അധ്യഷതയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി വിജേഷ് ഉദ്ഘാടനവും ആദ്യ കിറ്റ് വിതരണവും നടത്തി. ചടങ്ങിൽ ട്രഷർ പ്രൊഫ: സിബി ജോസഫ്, വാർഡ് മെമ്പർ ജിൻഷാ, ജയപ്രകാശ്, ജോഷി വർഗീസ്, നാഷണൽ എക്സിക്യൂട്ടീവ് അംഗം വിനു പി. ടി, സെക്രട്ടറി എബ്രഹാം കുരുവിള, ഷാജി പോൾ എന്നിവർ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ