പ്രകൃതി ക്ഷോഭത്തിലുണ്ടായ വിളനാശങ്ങളുടെ നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നഷ്ടം അധികൃതരെ അറിയിക്കുന്നതിനായി പോര്‍ട്ടലിലെ റിപ്പോര്‍ട്ട് കലാമിറ്റി എന്ന ടാബില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. പോര്‍ട്ടലിന്റെ ഉപയോഗരീതി www.keralaagriculture.gov.org, www.fibkerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ലോക്ഡൗണ്‍ മൂലം അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് സ്വന്തമായി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ