തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്സിന്‍. മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിന്‍ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറും.തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്സിന്‍ നല്‍കാനാകും. ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവയ്പ്പ് നിലച്ചിരുന്നു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്