പേരിയ :തവിഞ്ഞാൽ പഞ്ചായത്തിലെ കോവിഡ് ബാധിത കോളനികളിൽ കപ്പ വിതരണം ചെയ്ത് മാനന്തവാടി ജന മൈത്രി എക്സൈസ്. കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ സ്ഥിതി ചെയുന്ന കോളനികളിലാണ് ഇത് നടത്തി വരുന്നത്.താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ ആവിശ്യ മരുന്ന് എത്തിച്ചും, ഭക്ഷ്യ കിറ്റ് എത്തിക്കുന്നുമുണ്ട്.കണ്ടെയിൻമെന്റ് പ്രദേശമായ വാർഡ് 22ൽ സഹായങ്ങൾ എത്തിക്കാൻ വാർഡ് മെമ്പർ ഷിജി ഷാജിയുടെ സാന്നിധ്യത്തിൽ,സർക്കിൾ ഇൻസ്‌പെക്ടർ വിനിത് രവി,പ്രൈവറ്റീവ് ഓഫിസർ പി എ പ്രകാശ് സിവിൽ എക്സൈസ് ഓഫിസർമാരായ ബാലകൃഷ്ണൻ കെ.എം അഖിൽ എന്നിവർ നേതൃത്വം നൽകി.സാമൂഹ്യ പ്രവർത്തകരായ ഷാജി അയനിക്കൽ, ഉസ്മാൻ മുള്ളൽ എന്നിവരും പങ്കെടുത്തു.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ