മാനന്തവാടി നഗരസഭയിലെ കോവിഡ് രോഗം ബാധിച്ച കുടുംബങ്ങൾ നിരീക്ഷണത്തിൽ കഴിയുന്നവർ , നിർധനരായ കുടുംബങ്ങൾ എന്നിവർക്കായി സിപിഐഎം പ്രവർത്തകർ പച്ചക്കറി കിറ്റുകൾ ആർആർടിക്കൊപ്പം ചേർന്ന് നൽകി.
നഗരസഭയിലെ 1500 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ നൽകുന്നത്. മാനന്തവാടി ലോക്കൽ കമ്മറ്റി തയ്യാറാക്കിയ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സി.പി.ഐ.എം. ഏരിയാ സെക്രട്ടറി എം റെജീഷ് നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ടി. വിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. ബിജു, നിർമലവിജയൻ ,
സി.പി.മുഹമ്മദലി . എ.കെ. റൈയ്ഷാദ്, ടി.കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്