വൈസ്‌മെൻ ഇൻ്റർനാഷണലിൻ്റെ “ഹീൽ ദി വേൾഡ് “പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് വൈസ് മെൻ കൽപ്പറ്റ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ സാമഗ്രികൾ കൈമാറി.വൈസ് മെൻ ഡിസ്ട്രിക്റ്റ് – III ഗവർണർ ഡോ. എൻ.എ. സോണി കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയംതൊടി മുജീബിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി .മാസ്ക്,ബ്ലീച്ചിങ്ങ് പൗഡർ,സാനിറ്റൈസറുകൾ,എന്നിവയാണ് മുനിസിപ്പാലിക്ക് കീഴിലുള്ള കോവിഡ് കെയർ സെൻ്ററുകൾക്കായി കൈമാറിയത്. വൈസ് മെൻ ഇൻ്റർനാഷണൽ കൽപ്പറ്റ ക്ലബ്ബ് പ്രസിഡണ്ട് ബേബി മാത്യൂ, ട്രഷറർ ബാലചന്ദ്രൻ , ഷാജീ പോൾ, കൽപ്പറ്റ നഗരസഭ ഡപ്യൂട്ടി ചെയർപേഴ്സൺ കെ. അജിത, കൗൺസിലർമാരായ ജൈന ജോയി, ആയിഷ പള്ളിയാൽ, മുനിസിപ്പാലിറ്റി ഓഫീസ് സൂപ്രണ്ട് ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ