ലഖ്നൗ: യു.പിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ വെടിവെച്ചുകൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഇവരുടെ മൂന്ന് കുഞ്ഞുങ്ങളേയും ഇയാള്‍ കാനാലിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു.
രണ്ടാഴ്ച്ചയോളംഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറാവത്തത് മൂലമാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി കുട്ടികളെ കനാലില്‍ എറിഞ്ഞത്. സംഭവ ശേഷം പ്രതി പപ്പു കുമാര്‍ ഒളിവില്‍ പോയിരുന്നു. പരിസരവാസികളാണ് പൊലീസില്‍ അറിയിച്ചത്.
അറസ്റ്റിലായ പ്രതി ഭാര്യയെ കൊന്നതായും കുട്ടികളെ കനാലസില്‍ എറിഞ്ഞതായും സമ്മതിച്ചു.